പന്തല്ലൂർ : മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വനിതകൾക്ക് വേണ്ടി ഗ്രന്ഥശാല തലത്തിൽ സംഘടിപ്പിക്കുന്ന വനിതാ വായനാ മത്സരം പന്തല്ലൂർ പൊതുജന വായനശാലയിൽ സംഘടിപ്പിച്ചു. വായനാമത്സരം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.നാരായണൻ ഉദ്ഘാടനം ചെയ്തു. വായനശാല വനിതാവേദി കൺവീനർ കെ.റംല അദ്ധ്യക്ഷത വഹിച്ചു. പി.പി.രാജേന്ദ്രബാബു, കെ.ജുവൈരിയ , വി.പി. ബാലസുബ്രമണ്യൻ, വി.പി. ജയപ്രകാശ്, പി. ഇന്ദിര എന്നിവർ സംസാരിച്ചു . വായനാമത്സരത്തിൽ യഥാക്രമം എ.കെ. പ്രസീത, കെ.ജുവൈരിയ , എ.സരോജിനി എന്നിവർ വിജയികളായി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |