SignIn
Kerala Kaumudi Online
Friday, 09 October 2026 9.49 PM IST

വിമാനയാത്രാ വിവാദം അടഞ്ഞ അദ്ധ്യായം,​ സ്പോൺസർ ആരെന്ന് പറയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

READ ENGLISH VERSION
vd-satheeshan-
മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ സ്പോൺസർ ആരെന്ന് പറയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാനയാത്രാ വിവാദം അടഞ്ഞ അദ്ധ്യായമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി നൽകി. സ്പോൺസർ ആരെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ തന്നെ കണ്ടെത്തിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഹെലികോപ്ടർ കരാർ പുതുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാടക ഹെലികോപ്ടർ കരാറിനെ എതിർത്തവരാണ് യു.ഡി.എഫ് . അതുകൊണ്ടാണ് ഇത് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതെന്നു സതീശൻ വ്യക്തമാക്കി.

അതേസമയം ഫയൽ നീക്കത്തിന് പുതിയ രീതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇനി സർക്കാ‌ ഏറ്റെടുക്കുന്നത് ജനസ്പർശം ഫയൽ അദാലത്താണ്. ഒക്ടോബർ 15 മുതൽ ഡിസംബർ 30 വരെയാണ് ഇതിനുള്ള സമയം. 2.76 ലക്ഷം ഫയലുകളുടെ തീർപ്പാക്കലാണ് ലക്ഷ്യമിടുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകളിൽ വേഗത്തിൽ തീരുമാനം എടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHARTED FLIGHT CONTROVERSY, VD SATHEESAN CHARTERED FLIGHT, MALAPPURAM CHARTERED FLIGHT CONTROVERSY, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA