തിരൂരങ്ങാടി: ജനുവരി 28,29,30,31 തീയതികളിൽ നടക്കുന്ന സമസ്ത സെൻ്റിനറി മഹാസമ്മേളനത്തിൻ്റെ സ്വാഗഗസംഘം ഓഫീസ് കൊളപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.സമ്മേളനം സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സെൻ്റിനറി പ്രോജക്ട് കൗൺസിൽ കൺവീനർ വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജന.കൺവീനർ എം.എൻ. കുഞ്ഞി മുഹമ്മദ് ഹാജി പതാക ഉയർത്തി.സി.മുഹമ്മദ് ഫൈസി,കോടമ്പുഴ ബാവ മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി,അബൂ ഹനീഫൽ ഫൈസി തെന്നല, താഴപ്ര മൊയ്തീൻ കുട്ടി മുസ്‌ലിയാർ,
സാദിഖ് വെളിമുക്ക് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |