മലപ്പുറം: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഫോർവേഡ് ബ്ലോക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത കമ്മിറ്റി യോഗവും ആസാദ് ഹിന്ദ് സർക്കാറിന്റെ 83ാം സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.എ. അനസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എ. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
കല്ലറ മോഹൻദാസ്, സയ്യിദ് ആബിദ് തങ്ങൾ, പി.എ. റഹ്മാൻ വളാഞ്ചേരി, റഹ്മത്തുള്ള കുപ്പണത്ത്, അഷ്റഫ് പട്ടർകുളം, ഗിരീഷ് കുമാർ, സജി, സി.കെ ഗഫൂർ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |