പെരിന്തൽമണ്ണ: പൊന്ന്യാകുർശ്ശി പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പൊന്ന്യാകുർശ്ശി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പോസ്റ്റ് ഓഫീസ് സംരക്ഷണ മാർച്ച് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ കെ.എം.റാഷിക്ക് ഉദ്ഘാടനം ചെയ്തു. എം.അബ്ദുസമദ് അദ്ധ്യക്ഷനായി. ഇ.കെ.അക്ബർ, കെ.പി.ബഷീർ, പച്ചീരി ഗഫൂർ, കിഴക്കേതിൽ നാസർ, അഡ്വ. എ.വി.ഹസ്സൻ, കൗൺസിലർമാരായ ഉനൈസ് കക്കൂത്ത്, ചേരിയിൽ സലീന, സുയൂത്തി തറയിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |