SignIn
Kerala Kaumudi Online
Thursday, 05 November 2026 11.42 AM IST

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

gold-smuggling
കാറിനെ പൊലീസ് പിന്തുടർന്നപ്പോൾ, പ്രിയങ്കയിൽ നിന്ന് പിടിച്ചെടുത്ത സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാനുള്ള നീക്കത്തിൽ ഭർത്താവ് നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു.

ദുബായിൽ നിന്ന് സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച കണ്ണൂർ സ്വദേശി പ്രിയങ്കയെ കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിൽ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടുപോയത്. സ്വർണം പൊട്ടിക്കലാണെന്ന നിഗമനത്തിൽ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു. ഒടുവിൽ പുളിക്കലിൽ വച്ച് പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചു. എന്നാൽ, പ്രതികളെയും പ്രിയങ്കയെയും ചോദ്യം ചെയ്‌തതോടെ തട്ടിക്കൊണ്ടുപോകൽ നാടകമാണ് നടന്നതെന്ന് വ്യക്തമായി.

സ്വർണവുമായെത്തിയ പ്രിയങ്കെ കാറിലെത്തി തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നത്. പ്രിയങ്കയ്‌ക്കും ഇതിൽ പങ്കുണ്ട്. പ്രിയങ്കയുടെ ഭർത്താവും ഇതേ കാറിലുണ്ടായിരുന്നു. പ്രിയങ്കയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ, വിശദമായ ചോദ്യംചെയ്യലിൽ ഭർത്താവിന് പങ്കില്ലെന്ന് തെളിഞ്ഞു.

English Summary

Police have cleared Priyanka’s husband of involvement in the alleged staged kidnapping at Karipur airport. Investigators believe the incident was planned to make it appear that her smuggled gold had been stolen. Priyanka was allegedly involved in the plan, while her husband was released after questioning.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARIPUR AIRPORT KIDNAPPING, PRIYANKA GOLD SMUGGLING CASE, MALAPPURAM CRIME NEWS, KARIPUR GOLD THEFT DRAMA, KARIPUR AIRPORT KIDNAPPING NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA