SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.43 PM IST

കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയത് നാടകം; പിന്നിൽ ഭർത്താവ്, കഥ പൊളിച്ച് പൊലീസ്

karipur-kidnap
കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ

മലപ്പുറം: കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയതിൽ വഴിത്തിരിവ്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂ‌ർ വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം കൊണ്ടുവന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നുവന്ന കണ്ണൂർ സ്വദേശിനി പ്രിയങ്ക എന്ന യുവതിയാണ് സ്വർണം കടത്തിയത്. ഇവരെ ഒരുസംഘം തട്ടിക്കൊണ്ട് പോയിരുന്നു. മലപ്പുറം പുളിക്കലിൽ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയും ചെയ്തിരുന്നു. എന്നാലിത് തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിന് പിന്നിൽ പ്രിയങ്കയും ഭർത്താവ് റിനീഷുമാണെന്നാണ് പൊലീസ് പറയുന്നത്. റിനീഷും സുഹൃത്തുമാണ് പ്രിയങ്കയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. കവർച്ചയെന്ന് വരുത്താനായിരുന്നു ഇവരുടെ ശ്രമം. സംഭവത്തിൽ നാലുപേർ പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ നാടകം പൊളിഞ്ഞത്.

ഇന്നുരാവിലെ പത്തരയോടെയായിരുന്നു ദുബായിൽ നിന്ന് പ്രിയങ്ക കരിപ്പൂരിലെത്തിയത്. സ്വർണം സ്വീകരിക്കാനുള്ള ആളും വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. യുവതി പുറത്തേക്കിറങ്ങിയതും ബൊലേനോ കാറിലെത്തിയ സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന പൊലീസ്, സംഘത്തിന്റെ പിന്നാലെ പാഞ്ഞ് അവരെ സാഹസികമായി പിടികൂടി. തന്റെ പേര് റിയ ആണെന്നും തന്നെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നുമാണ് പ്രിയങ്ക പൊലീസിനോട് പറഞ്ഞത്. താൻ കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തുവെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു. ഇതിനുശേഷം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് യാഥാർത്ഥ്യം പുറത്തുവന്നത്. സ്വർണം വാങ്ങാനെത്തിയ ആളും പൊലീസിന്റെ പിടിയിലായി.

English Summary

Police have uncovered a staged kidnapping at Karipur airport involving a woman named Priyanka, who allegedly smuggled gold from Dubai. Investigators suspect Priyanka and her husband Rinish planned the abduction to make it appear that the gold had been stolen. Rinish, his friend and two others were arrested following police questioning.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARIPUR GOLD SMUGGLING, PRIYANKA KIDNAPPING CASE, MALAPPURAM POLICE ARREST, KARIPUR AIRPORT GOLD SMUGGLING, KARIPUR SWARNAM KADATHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA