SignIn
Kerala Kaumudi Online
Saturday, 11 July 2026 2.03 AM IST

റീൽസ് മത്സരം

reels
reels

പാലക്കാട്: വായനാ മാസാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. പ്രിയപ്പെട്ട പുസ്തകത്തിലെ ഒരു ഭാഗം സർഗാത്മകമായി ദൃശ്യാവിഷ്‌കാരം നടത്തി ഇൻസ്റ്റഗ്രാം റീൽ ഫോർമാറ്റിൽ ലഭ്യമാക്കുന്നതാണ് മത്സരം. കാമറ/മൊബൈൽ മുഖേന ദൃശ്യങ്ങൾ ചിത്രീകരിക്കാം. പരമാവധി ദൈർഘ്യം 90 സെക്കൻഡ്. പാരലൽ കോളജ് വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. അവസാന തീയതി ജൂലായ് 15. ഫോൺ: 0491 2505329, 8089548843, 9446933943.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, READING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL