SignIn
Kerala Kaumudi Online
Thursday, 29 October 2026 9.00 AM IST

കൊഴിഞ്ഞമ്പാറയിൽ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാൾക്ക് കൂടി പങ്കെന്ന് സൂചന

nivedhya
നിവേദ്യ

പാലക്കാട്: കൊഴിഞ്ഞമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ ഒരാൾക്കുകൂടി പങ്കെന്ന് സൂചന. പ്രതി നിവേദ്യയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇതേക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് അധികൃതർ പറയുന്നത്.

ഒക്‌ടോബർ ആദ്യമാണ് കൊലപാതകം നടന്നത്. അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മകളായ ജെനിഫർ ജൂലിയറ്റും (അഞ്ച്), മകൻ റോബിൻ ക്രിസ്റ്റഫറുമാണ് (മൂന്ന്) കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോൾ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു.

വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയിൽ തള്ളിയിട്ടശേഷം മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടിയിൽ മുക്കാൽഭാഗം മാത്രമാണ് വെള്ളമുണ്ടായിരുന്നത്.

കുട്ടികളുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അയൽവാസികളോട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞു. താൻ വീടിന് പുറത്ത് തേങ്ങ പൊതിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വതന്ത്രജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന പ്രതിയുടെ ആദ്യ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിരുന്നില്ല. ഇതിനിടെയാണ് കൊലപാതകത്തിൽ മറ്റൊരാൾക്കുകൂടി പങ്കുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.

English Summary

Police suspect that another person may have been involved in the murder of two young children, Jennifer Juliet (5) and Robin Christopher (3), in Kozhinjampara, Palakkad. The children were found dead in a water tank at their home in early October. Their mother, Nivedya, is the accused. Police say further evidence is needed to confirm the possible involvement of another person.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHINJAMPARA CHILD MURDER CASE, PALAKKAD TWIN CHILDREN MURDER, NIVEDYA MURDER CASE, KOZHINJAMPARA KOLAPATHAKAM, PALAKKAD CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY