SignIn
Kerala Kaumudi Online
Tuesday, 03 November 2026 4.19 PM IST

പാലക്കാട്ട് വീണ്ടും തെരുവുനായ ആക്രമണം; കടിയേറ്റത് ഫ്ലിപ്‌കാർട്ട് ഡെലിവറി ജീവനക്കാരന്

dog
പ്രതീകാത്മക ചിത്രം

പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഫ്ലിപ്‌കാർട്ട് ഡെലിവറി ജോലി ചെയ്യുന്ന യുവാവിനാണ് നായയുടെ കടിയേറ്റത്. ഉന്ന് ഉച്ചയോടെ പാലക്കാട് നഗരത്തിലെ കമലാലയം റോഡിലായിരുന്നു സംഭവം.

മായന്നൂ‌ർ കൊണ്ടാഴി സ്വദേശിയായ സജിത്തിനാണ് (35) തെരുവുനായയുടെ കടിയേറ്റത്. ഫ്ലിപ്‌കാർട്ടിൽ ഓർഡർ ചെയ്‌ത സാധനം ഉപഭോക്താവിന് കൈമാറാൻ എത്തിയതായിരുന്നു സജിത്ത്. യുവാവിന്റെ ഇടത് കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നിലവിൽ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English Summary

A 35-year-old Flipkart delivery worker, Sajith, was bitten by a stray dog on Kamalalayam Road in Palakkad. He sustained a deep injury to his left leg while delivering an order. He was admitted to a taluk hospital for treatment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD STRAY DOG ATTACK, FLIPKART DELIVERY BOY ATTACKED, PALAKKAD STREET DOG NEWS, OTTAPALAM DOG ATTACK, PALAKKAD THERUVUNAYA AAKRAMANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA