
പാലക്കാട്: ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങൾക്ക് ജനനമരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള അവശ്യ രേഖകൾ ലഭ്യമാക്കുന്നതിനായി നവംബറിൽ ആദിവാസി ഊരുകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ കെ.സുധീർ അറിയിച്ചു. ജനനമരണ രജിസ്‌ട്രേഷൻ ജില്ലാതല കോ ഓർഡിനേഷൻ സമിതിയുടെ പ്രത്യേക യോഗത്തിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ആധാർ കാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ്, ജനനമരണ സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ട്, ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ പ്രധാന രേഖകളാണ് ഈ ക്യാമ്പുകളിലൂടെ വിതരണം ചെയ്യുക. സർക്കാർ ആനുകൂല്യങ്ങൾ പൂർണമായും ഊരുകളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കണം. ക്യാമ്പുകൾ കാര്യക്ഷമമായി നടത്തുന്നതിനായി ഒക്ടോബർ മാസത്തിൽ ആവശ്യമായ വിവരശേഖരണം പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |