
പാലക്കാട്: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൻ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കാവ്യ കരുണാകരൻ ആമുഖ പ്രസംഗം നടത്തി. ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ.എ.ജി ശ്രീജിത്ത് ദിനാചരണ സന്ദേശം നൽകി. ഹൊസൂർ ശിരസ്തദാർ പിജി ഹൃദയാരോഗ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ സ്റ്റേഷൻ അങ്കണത്തിൽനിന്ന് ചെറിയ കോട്ടമൈതാനം വരെ സംഘടിപ്പിച്ച കൂട്ടനടത്തം ഹൊസൂർ ശിരസ്തദാർ ഫ്ളാഗ് ഓഫ് ചെയ്തു. പാലക്കാട് ഗവ. നഴ്സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ ബോധവൽക്കരണ ഫ്ളാഷ് മോബും ലഘുനാടകവും അവതരിപ്പിച്ചു. ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. അനൂബ് റസാഖ്, ജില്ലാ എജ്യക്കേഷൻ മീഡിയ ഓഫീസർ സയന എസ്, ഡെപ്യൂട്ടി ജില്ലാ എജ്യക്കേഷൻ മീഡിയ ഓഫീസർമാരായ രജീന രാമകൃഷ്ണൻ, പി.പി രജിത, ജില്ലാ നഴ്സിംഗ് ഓഫീസർ പി.ഷൈല എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |