
കടമ്പഴിപ്പുറം: ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള വിശ്രമ മുറികളും ശുചിമുറികളും വ്യാപാരി അന്യായമായി കൈവശം വച്ച ശേഷം വിട്ടു നൽകാൻ തയ്യാറായില്ലെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ നടത്തി. കെട്ടിടമുടമയും വ്യാപാരിയുമായ മുസ്തഫയുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബീന അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കൃഷ്ണൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ കെ.ഗിരിജ, എം.സുബ്രഹ്മണ്യൻ, കെ.ശ്രീലത, പി.കെ.മധുസൂദനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബ്രഹ്മണ്യൻ, കെ രാമചന്ദ്രൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |