SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

ജലമോഷണം തടയാൻ സ്ക്വാഡ്

jalam

പത്തനംതിട്ട: ജലമോഷണം, ജലചൂഷണം എന്നിവ തടയാൻ കേരള വാട്ടർ അതോറിറ്റി ആന്റി തെഫ്ട് സ്‌ക്വാഡ് രൂപീകരിച്ചു. ജലമോഷണം, മീറ്ററില്ലാതെ ലൈനിൽ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കുക, അനുമതിയില്ലാതെ മീറ്റർ മാറ്റി സ്ഥാപിക്കുക,​ പൊതുടാപ്പിലെ വെള്ളത്തിന്റെ ദുരുപയോഗം എന്നിവ കുറ്റകരമാണ്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ കേസെടുക്കും. പൊതുജനങ്ങൾക്ക് 1916 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ,​ kwa.thiruvalla@gmail.com, kwaptadivision@gmail.com എന്നീ വിലാസത്തിലോ വിവരം അറിയിക്കാം. വിവരം നൽകുന്നവരുടെ പേര് വെളിപ്പെടുത്തില്ലെന്ന് വാട്ടർ അതോറിറ്റി ജില്ലാ കാര്യാലയം സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL