
പത്തനംതിട്ട : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ വെട്ടിപ്പുറം ഡി.ഐ.എൽ.പി സ്കൂളിലെ കുട്ടികൾക്കും ബാങ്കിലെ സഹകാരികൾക്കും വൃക്ഷത്തൈകളും സ്കൂൾ കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എ.ഗോകുലേന്ദ്രൻ, ആനി സ്ലീബ, ഹെഡ്മിസ്ട്രസ് മോളി കെ.കുര്യൻ, സുമയ്യ ടീച്ചർ, ബ്രാഞ്ച് മാനേജർ അജീഷ് രാജൻ, ദീപു.എസ്, ബാങ്ക് സെക്രട്ടറി പി.ബിന്ദു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |