SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

ഓപ്പറേഷൻ തൂഫാൻ: പരിശീലനം നൽകി  

r-anath

പത്തനംതിട്ട : ലഹരി വിപത്തിനെ തടയുന്നതിനായി പൊലീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ (ദി നാർക്കോ ഹണ്ട്) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രഥമ അദ്ധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എസ്.പി.സി പദ്ധതി നടപ്പാക്കിയിട്ടുള്ള സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകർക്കും എസ്.പി.സി അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ സന്തോഷ്.പി.ടി ക്ലാസുകൾ നയിച്ചു. കൗൺസിലിംഗിലൂടെയും ബോധവത്ക്കരണത്തിലൂടെയും കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുമുള്ള വിവിധ മാർഗങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശ്.കെ.എസ് മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി പദ്ധതി ജില്ലാ അസി.നോഡൽ ഓഫീസർ സുരേഷ് കുമാർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL