SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

ജി.പി.നായർ അനുസ്മരണം

ex

പത്തനംതിട്ട: നാഷണൽ എക്സ് സർവീസ്മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക നേതാവും മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന അന്തരിച്ച ജി.പി.നായരുടെ രണ്ടാംഅനുസ്മരണ സമ്മേളനവും ജില്ലാ കമ്മിറ്റി യോഗവും 15ന് നടക്കും. കോഴഞ്ചേരി മോത്തി ഹോട്ടലിൽ രാവിലെ 10ന് ആരംഭിക്കുന്ന പരി​പാടി​യി​ൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ജില്ലാ പ്രസിഡന്റ് മുരളീധരനുണ്ണിത്താൻ അദ്ധ്യക്ഷനാകും. സംസ്ഥാന രക്ഷാധികാരി ഗോപാൽ കെ.നായർ അനുസ്മരണ പ്രഭാഷണം നടത്തും. അന്തരിച്ച ജി.പി.നായരുടെ പത്നിയെ ആദരിക്കും. ജില്ലാ സെക്രട്ടറി സി.ജി.സോമൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.കമലാസനൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരൻ, പുതുശ്ശേരിമല യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ജില്ലാ ട്രഷറർ പി.ജി.ഉണ്ണികൃഷ്ണൻ നന്ദി പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL