SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

പാണ്ടനാട് ആർ.കെ.വി സ്കൂളിന് സമീപം, കാറും ഓട്ടോയും കൂട്ടി​യി​ടി​ച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

333

പാണ്ടനാട് : ആർ.കെ.വി സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പായിപ്പാട് കൊച്ചുപുരയ്ക്കൽ വാവച്ചൻ (52) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പാണ്ടനാട്ടിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ (ചെങ്ങന്നൂർ ഭാഗത്തുനിന്ന്) വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വാവച്ചനെ ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂർ മാർക്കറ്റിൽ മത്സ്യക്കച്ചവടം കഴിഞ്ഞ് സ്വന്തം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായി​രുന്നു. ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു. കാറിന്റെ ഡ്രൈവർ പാണ്ടനാട് തുരുത്തിക്കാട് സ്വദേശി ആദിൽ അനിൽ (19) അപകടം നടന്നയുടൻ കാറിൽ നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാർ പറഞ്ഞു. പാണ്ടനാട് തുരുത്തിക്കാട്ടിൽ സൂര്യകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. വാർഡ് അംഗം ശുഭാ രാജേഷിന്റെ നേതൃത്വത്തിലായി​രുന്നു രക്ഷാപ്രവർത്തനം നടത്തി. ചെങ്ങന്നൂർ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL