SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

ഗ്രാമസഭയിൽ പങ്കെടുത്താൽ സമ്മാനം

eee

ഏഴംകുളം: ഏഴംകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഗ്രാമസഭാ അംഗങ്ങൾക്കുള്ള വ്യത്യസ്ത പദ്ധതിക്ക് തുടക്കമായി. ഗ്രാമസഭാ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് സമ്മാനം നൽകുന്നതാണ് പദ്ധതി. .പൊതു ഗ്രാമസഭ യോഗങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്നാണ് യോഗം കഴിയുന്നതിനു മുമ്പ് നറുക്കെടുപ്പ് നടത്തി 25 പേരെ തിരഞ്ഞെടുക്കുന്നത്. വാർഷിക പദ്ധതി രൂപീകരണ യോഗത്തിൽ പങ്കെടുത്ത് നറുക്കെടുപ്പ് വിജയികളായ 25 പേർക്ക് വിയറ്റ്നാം ഏർളി പ്ലാവിൽ തൈയാണ് നൽകിയത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കർമ്മല കുസുമം വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL