SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

 ഉത്പാദനം കുറഞ്ഞു മധുരിക്കാതെ തേൻകൃഷി

കല്ലറ: പ്രതികൂല കാലാവസ്ഥയിൽ തേൻ ഉത്പാദനം കുറഞ്ഞതോടെ തേനീച്ച കർഷകർ ദുരിതത്തിൽ.തേനീച്ചകൾ തേനിനായി ആശ്രയിക്കുന്നത് റബറിനെയാണ്.റബറിന്റെ തളിരില മൂപ്പിടുമ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുക. എന്നാൽ റബറിന് വില കുറഞ്ഞതോടെ മലയോരമേഖലയിലെ കർഷകർ റബർ വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് തിരിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.തേൻ ഏറ്റവും കൂടുതൽ ലഭിക്കുന്നത് 105 ഇനം എന്ന റബറിൽ നിന്നാണ്. പുതിയ ഇനം റബർ മരങ്ങൾ വന്നതോടെ തേൻ ലഭ്യത നന്നേ കുറഞ്ഞു. ഒരു പെട്ടിക്കുള്ളിൽ നിന്ന് മുൻകാലങ്ങളിൽ 12 കിലോ വരെ തേൻ ലഭിച്ചയിടത്ത് ഇപ്പോൾ ലഭിക്കുന്നത് നാല് കിലോയിൽ താഴെയാണ്.

പരിപാലനം ചെലവേറിയത്

ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാരയാണ് ആവശ്യം. ർആഴ്ചയിൽ ഒന്ന് വീതം തീറ്റ നൽകണം. പഞ്ചസാര ലായനി തിളപ്പിച്ചാറ്റി അരിച്ചെടുത്താണ് തീറ്റ നൽകേണ്ടത്.കൂടുതൽ തേനീച്ച പെട്ടിയുള്ളവർ ജോയിന്റ് ചെയ്ത് തീറ്റ നൽകും.പെട്ടി നിർമ്മിക്കുന്നതിന് 50 രൂപയും തൊഴിലാളികൾക്ക് 800 രൂപയുമാണ് ചെലവ്.

ഒരു കിലോ തേൻ : 400 രൂപ

ചെറുതേനിന് : 2000 രൂപ

ഇരുട്ടടിയായി വേനൽമഴ

ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് തേനീച്ച കൃഷിയുടെ സീസൺ.ഇത്തവണ നേരത്തെ പെയ്ത വേനൽമഴയിൽ റബർ പൂവും പൂമ്പൊടിയും ലഭ്യമല്ലാതായി.തീറ്റ ലഭ്യത കുറഞ്ഞതോടെ കർഷകർ പഞ്ചസാര ലായനിയാക്കി തീറ്റയായി നൽകേണ്ട ഗതികേടിലാണ്.ഹോർട്ടികോർപ്പ്,റബർ ബോർഡ്,ഖാദി ബോർഡ്,പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ തേനീച്ച വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികളുണ്ട്. ഒരു പെട്ടി തേനീച്ച ഉൾപ്പെടെ 1500 രൂപയ്ക്കാണ് സബ്‌സിഡിയോടെ ലഭിക്കുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL