SignIn
Kerala Kaumudi Online
Saturday, 27 June 2026 3.11 AM IST

അനുമോദിച്ചു

study
കരിമ്പുഴ ഹെലൻ കെല്ലർ വിദ്യാലയത്തിൽ പഠനോപകരണ വിതരണം വിദ്യാർത്ഥിക്ക് ബാഗ് നൽകി കൊണ്ട് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റി പാലക്കാട് ഫ്രൈഡേ ക്ലബ്ബിന്റെ സഹകരണത്തോടെ കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ അന്ധവിദ്യാലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്‌കൂൾ ബാഗുകളും കുടകളും നൽകി. പഠനമികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്ക് ഫ്രൈഡേ ക്ലബ്ബ് കാഷ് അവാർഡ് നൽകി. കെ.പ്രേംകുമാർ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് വി.എൻ.ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി മുഖ്യാതിഥിയായി. ക്ലബ്ബ് പ്രസിഡന്റ് പി.കെ.അലവി ഹാജി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ട്രഷറർ എൻ.മുഹമ്മദ് യൂസഫ് പഠനമികവിനുള്ള കാഷ് അവാർഡുകൾ കുട്ടികൾക്ക് സമ്മാനിച്ചു. ക്ലബ്ബ് സെക്രട്ടറി എച്ച്.സിദ്ദീഖ്, കെ.ഇ.ഷാനവാസ്, ജാഫർ.ടി, ഫെഡറേ ഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഷെരീഫ്, സ്‌കൂൾ പ്രധാനദ്ധ്യാപിക നോബിൾ മേരി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL