
ശംഖുംമുഖം: ലോകഫുട്‌ബാൾ മാമാങ്കത്തിന്റെ ആവേശത്തിലാണ് തീരദേശം. ഇഷ്ട ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് ഫാൻസുകാർ,ഫ്ളക്സുകളും വർണക്കൊടികളും ഉയർത്തി പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശം ഫുട്‌ബാൾ ലഹരിയിലാണ്.
അമേരിക്കയിൽ ലോകകപ്പിന്റെ പന്തുരുളാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇഷ്ട ടീമുകളോട് ആരാധന മൂത്താണ് പലയിടത്തും ഫ്ളക്സുകളും വർണക്കൊടികളും ഉയർന്നിരിക്കുന്നത്.
ലോകകപ്പിൽ നിരവധി ടീമുകൾ മാറ്റുരയ്ക്കാൻ എത്തുന്നുണ്ടെങ്കിലും ബ്രസീൽ,അർജന്റീന,പോർച്ചുഗൽ ടീമുകൾക്കാണ് കൂടുതൽ ആരാധകരുള്ളത്.സ്പെയിനിനും ആരാധകരുണ്ട്. കളിക്കളത്തിൽ ടീമുകൾ അണിനിരക്കുന്നതിന് മുൻപേ ആരാധകർ തമ്മിൽ വാതുവയ്പ്പുകളും,ഫ്ലക്സ് ബോർഡുകളിലൂടെ വാക്ക് യുദ്ധവും തുടങ്ങിക്കഴിഞ്ഞു.
ഫ്ലക്സുകളിലെ തല വാചകങ്ങൾ ഒരുക്കുന്നതിൽ ആരാധകർ തമ്മിൽ കടുത്ത മത്സരത്തിലാണ്.
'കപ്പിനായി മോഹിക്കുമ്പോൾ ബ്രസീലിന്റെ സൈഡ് ബെഞ്ചിലേക്ക് ഒന്ന് നോക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്കുള്ളൂ" യെന്നാണ് ബ്രസീൽ ഫാൻസുകാർ ഫ്ലക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്. 'മഞ്ഞകിളികൾ എത്ര ഉയരത്തിൽ പറന്നാലും അത് നീലാകാശത്തിന് താഴെ മാത്രം" എന്നാണ് അർജന്റീന ഫാൻസുകാരുടെ ഫ്ളക്സുകളിൽ. ഫുട്‌ബാൾ ജീവിതത്തിന്റ ഭാഗമാക്കിയ ജനതയാണ് തലസ്ഥാന ജില്ലയുടെ തീരദേശത്തുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |