SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.19 AM IST

ശാന്തിവിള അപകടം : പരിക്കേറ്റ യുവതിയും മരിച്ചു

3

നേമം: വെള്ളായണി കല്ലിയൂർ റോഡിൽ ശാന്തിവിള മാർക്കറ്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരനായ സജീവിന്റെ ഭാര്യ കീർത്തിനഗർ സന്ധ്യ സദനത്തിൽ ഷീബയാണ് (41) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയോടെ മരിച്ചത്. ആഗസ്റ്റ് 9ന് രാത്രി 7.30നായിരുന്നു അപകടം.

ഭർത്താവ് ചിത്തിരനൊപ്പം (50,സജീവ്) പച്ചക്കറി വാങ്ങി ബൈക്കിൽ ​വരുമ്പോഴാൾ എതിർ ദിശയിൽ നിന്ന് ദിശ തെറ്റിച്ചെത്തിയ യുവാവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. സജീവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വെള്ളായണി ആറാട്ടുകടവ് സ്വദേശി തമ്പുരു ചികിത്സയിലിരിക്കെ കഴിഞ്ഞ 13നും മരിച്ചു. സജീവ് - ഷീബ ദമ്പതികളുടെ മക്കൾ: അനാമിക,​ആദിദേവ്.

ഉറ്റവരെ നഷ്‌ടപ്പെട്ട് മക്കൾ

അപകടത്തിൽ ആദ്യം അച്ഛനെയും പിന്നെ അമ്മയേയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ അനാമികയും ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിദേവും. ഇരുവരുടെയും കരച്ചിലിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വിഷമിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. വീട്ടിലെത്തുന്നതിന് ഏതാനും മീറ്ററുകൾക്ക് അകലെ വച്ചായിരുന്നു അപകടം. ബിരുദധാരിയായ ഷീബ സമീപത്തെ ഒരു ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. കെ.എസ്.ഇ.ബിയിൽ മസ്ദൂർ ആയിരുന്നു സജീവൻ. ഷീബയുടെ ചികിത്സയ്ക്കായി 15 ലക്ഷത്തോളം രൂപ ചെലവായതായി ബന്ധുക്കൾ പറഞ്ഞു. സജീവിന്റെ സഹോദരന്റെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL