SignIn
Kerala Kaumudi Online
Friday, 23 October 2026 6.18 AM IST

വീണ്ടെടുപ്പുകൾ എന്ന പുസ്തക പ്രകാശനം

1

കൊടുങ്ങല്ലൂർ: പണ്ഡിറ്റ് കറുപ്പൻ വായനശാല പ്രസിദ്ധീകരിച്ച എ.കെ.മൊയ്തീന്റെ വീണ്ടെടുപ്പുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്തും കവിയുമായ സ്മിത സൈലേഷ് ഉദ്ഘാടനം ചെയ്തു. തങ്കരാജ് ആനാപ്പുഴ അദ്ധ്യക്ഷനായി. എറിയാട് പഞ്ചായത്ത് പ്രസിഡന്റും കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ കെ.പി.രാജൻ ആനാപ്പുഴയുടെ വായനാമുത്തശ്ശി രോഹിണി അമ്മയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഗവ. കെ.കെ.ടി.എം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജി.ഉഷാകുമാരി പുസ്തകം പരിചയപ്പെടുത്തി. പി.എൻ.പ്രൊവിന്റ് സംസാരിച്ചു. കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും ഏഴാം റാങ്കോടെ വിജയിച്ച സാന്ദ്ര എൻ.എസിനെ ചടങ്ങിൽ അനുമോദിച്ചു. വായനശാലാ സെക്രട്ടറി യു.ടി.പ്രേംനാഥ് സ്വാഗതവും ഗ്രന്ഥകർത്താവ് എ.കെ.മൊയ്തീൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL