തൃശൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി തെക്കെഗോപുര നടയിൽ നിന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച സൈക്കിൾ വിളംബര റാലി മുൻ ഇന്ത്യൻ ഫുട്‌ബാളർ സി.വി. പാപ്പച്ചൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളായ കെ.ആർ. സുരേഷ്, വി.സി. വിനോദ്, സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ ചെയർമാൻ ബി. സുധീഷ്, പി. സനോജ്, കെ. സുമേഷ്, ആർ. ശിവാനന്ദ് എന്നിവർ സംസാരിച്ചു. വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ റാലി സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |