തൃശൂർ: കളമശേരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായവും കൗൺസിലിംഗും വനിതാ കമ്മീഷൻ ഉറപ്പുനൽകി. കേസിൽ കൃത്യമായ പൊലീസ് അന്വേഷണം ഉറപ്പാക്കുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.
അതേസമയം, കേസിൽ അതിജീവിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത പൊലീസിന് മൊഴി നൽകി. കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞിട്ടു.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയിൽ നിന്ന് മൊഴിയെടുത്തത്. തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യയാണെന്നാണ് യുവതിയുടെ മൊഴി. അറസ്റ്റിലായ സഞ്ജു കൂട്ടബലാത്സംഗത്തിന് കാവൽ നിന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇരുവരും കേസിലെ മുഖ്യപ്രതിയായ ശ്രീരാജിന്റെ സുഹൃത്തുക്കളെന്നാണ് വിവരം.
നിലവിൽ അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. രാസലഹരി നൽകി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഗുണ്ടാബന്ധങ്ങളെക്കുറിച്ചും ലഹരിമരുന്ന് ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായും കമ്മീഷണർ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്‌പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് കർശനമാക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The State Women's Commission initiated a suo motu case following a gang-rape in Kalamassery, assuring legal aid and a thorough police investigation. The survivor identified four arrested individuals, including Saranya, whom she accused of inflicting most harm. Police are now investigating alleged gang connections and drug sources, based on the survivor's statement that she was drugged before the assault.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |