SignIn
Kerala Kaumudi Online
Thursday, 08 October 2026 1.02 PM IST

യുഡിഎഫ് ഉപരോധവും സംഘർഷവും: നാട്ടികയിലെ ടോൾ പിരിവ് തൽക്കാലം നിർത്തിവയ്ക്കാൻ നിർദേശം

nattika-toll-plaza
നാട്ടിക ടോൾ പ്ലാസയിലെ യുഡിഎഫ് ഉപരോധം

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിലെ പിരിവ് താൽക്കാലികമായി നിർത്താൻ നിർദേശം നൽകി പൊതുമരാമത്ത് മന്ത്രി പികെ ബഷീ‌ർ. ടോൾ പ്ലാസയിൽ പിരിവ് തുടങ്ങിയതിനെതിരെ യുധിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചതോടെയാണ് മന്ത്രിയുടെ ഇടപെടൽ. ടോൾ ബൂത്തുകൾ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയായിരുന്നു സംഘർഷം.

തീരദേശ ദേശീയപാതയുടെ ഭാഗമായ നാട്ടികയിൽ റോഡ് നിർമാണം പൂർണമായി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. വ്യാഴാഴ്ച മുതൽ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചതോടെയാണ് രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി ഉപരോധം തീർത്തത്. ഉപരോധം നീക്കാൻ പൊലീസ് നടത്തിയ നീക്കങ്ങൾക്കിടെയാണ് സ്ഥലത്ത് സംഘർഷവുമുണ്ടായത്. ഇതോടെയാണ് ടോൾ പിരിവ് താൽക്കാലികമായി നി‌ർത്തിവയ്ക്കാൻ അധികൃതർക്ക് പൊതുമരാമത്ത് മന്ത്രി നിർദേശം നൽകിയത്.

English Summary

Public Works Minister P.K. Basheer ordered a temporary halt to toll collection at the Nattika toll plaza on NH-55 after a UDF protest against the toll turned violent. Tension escalated when police tried to remove the protesters by force.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF PROTEST, NATTIKA TOLL PLAZA, PK BASHEER, THRISSUR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA