തൃശൂർ: ഒരു ടി.വി വേണമെന്ന രാമവർമ്മപുരം വൃദ്ധസദനത്തിലെ അന്തേവാസികളുടെ ആഗ്രഹം സഫലമാക്കി കളക്ടർ. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കളക്ടർ ശിഖ സുരേന്ദ്രനോട് ആഗ്രഹം പറഞ്ഞത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളും മറ്റും മാറിയതോടെ നൽകിയ വാഗ്ദാനം കളക്ടർ പാലിച്ചു. സ്മാർട്ട് ടി.വിയും സ്പീക്കർ അടക്കമുള്ള ആധുനിക ശബ്ദസംവിധാനങ്ങളും വൃദ്ധസദനത്തിലെത്തിച്ചു. തൃശൂർ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പാണ് സ്പോൺസർ. വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ കളക്ടർ ശിഖ സുരേന്ദ്രൻ, ഓക്‌സിജൻ തൃശൂർ ബ്രാഞ്ച് മാനേജർ രാജേഷ്, വൃദ്ധസദനം സൂപ്രണ്ട് ജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |