SignIn
Kerala Kaumudi Online
Sunday, 28 June 2026 2.17 AM IST

തൃശൂർ ജില്ലയിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം

തൃശൂർ: ജില്ലയിലെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് മുസ്‌കാൻ, ലക്ഷ്യ സർട്ടിഫിക്കേഷനുകളും തൃശൂർ ഗവ. മെഡിക്കൽ കോളേജിന് മുസ്‌കാൻ സർട്ടിഫിക്കേഷനും പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിന് എൻ.ക്യു.എ.എസ് അംഗീകാരവുമാണ് ലഭിച്ചത്. ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം എന്നിവയുടെ ഉയർന്ന നിലവാരത്തിന് ലക്ഷ്യ സർട്ടിഫിക്കേഷനും നവജാതശിശുക്കളുടെയും കുട്ടികളുടെയും പരിചരണവിഭാഗങ്ങളിലെ മികവിന് മുസ്‌കാൻ സർട്ടിഫിക്കേഷനും നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻ.ക്യു.എ.എസ്) അംഗീകാരവുമാണ് നൽകുന്നത്. ഇതോടെ ജില്ലയിൽ സ്‌പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റുള്ള മുഴുവൻ ആശുപത്രികളും മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടി. എൻ.ക്യു.എ.എസ്, മുസ്‌കാൻ, ലക്ഷ്യ അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. കേന്ദ്ര സംഘത്തിന്റെ കർശന പരിശോധനകൾക്ക് ശേഷമാണ് അംഗീകാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TSR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL