SignIn
Kerala Kaumudi Online
Friday, 17 July 2026 1.41 AM IST

അർജന്റീന ഫാൻ അബ്ദുൾ ഖാദറിന് മകളുടെ സമ്മാനം, മെസിചിത്രം !

ajisha
അജീഷ

തൃശൂർ: രാഷ്ട്രീയ ഗോദയിലെ തന്ത്രങ്ങളും തിരക്കുകളും മാറ്റിവച്ച് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഫുട്‌ബാൾ ലഹരിയിലേക്ക് ചുരുങ്ങുമ്പോൾ, നിറം പകരാൻ മകളുടെ കിടിലൻ സമ്മാനം. ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും കടുത്ത ആരാധകനായ പിതാവിനായി മകൾ അജീഷ വരച്ചുനൽകിയത് മെസി ചിത്രം. ലോകകപ്പ് ഫൈനലിൽ അർജന്റീന പ്രവേശിച്ച ആവേശകരമായ നിമിഷത്തിലാണ് അജീഷ സ്‌നേഹസമ്മാനം പിതാവിന് കൈമാറിയത്.

ചിത്രരചനയിൽ യാതൊരുവിധ മുൻപരിചയവുമില്ലെങ്കിലും സ്വതസിദ്ധമായ കഴിവ് കൊണ്ടാണ് ചാർക്കോൾ-പെൻസിലിൽ അജീഷ മെസിയുടെ പോട്രയിറ്റ് തീർത്തത്. കുറച്ചുകാലം ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് പോയിട്ടുള്ള അജീഷയ്ക്ക് കുട്ടിക്കാലം മുതലേ ചിത്രരചനയിൽ പ്രത്യേക താല്പര്യമുണ്ടായിരുന്നു. ബി.എസ്.സി മാത്‌സും എച്ച്.ഡി.സിയും പാസായ അജീഷ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബ്രഷും ചായങ്ങളും കൈയിലെടുക്കുന്നത്.

തന്റെ പ്രിയപ്പെട്ട പിതാവിന് നൽകാൻ ഇതിലും മികച്ചൊരു സമ്മാനം വേറെയില്ലെന്ന ചിന്തയാണ് അർജന്റീന ഫൈനലുറപ്പിച്ച വേളയിൽ ഈ ചിത്രത്തിലേക്ക് എത്തിച്ചതെന്ന് അജീഷ പറയുന്നു. അബുദാബിയിൽ കമ്പ്യൂട്ടർ എൻജിനിയറായ ഭർത്താവ് മൻസൂർ അലിയും നാലര വയസുകാരനായ മകൻ സയാനും അജീഷയുടെ ഈ കലാവിരുതിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. രാഷ്ട്രീയത്തിനപ്പുറം, കാൽപ്പന്തുകളിയുടെ കടുത്ത ആരാധകനായ പിതാവ് കെ.വി. അബ്ദുൾ ഖാദറും ചിത്രം കിട്ടിയതോടെ ഹാപ്പി..!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL