തൃശൂർ: ചേർപ്പിൽ യുവതിയെയും ഭാവിവരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്‌ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തികൊണ്ട് കുത്തിയത്.
കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിനടുത്ത് ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. വൈഷ്‌ണവിയുടെ വയറ്റിലും അരുണിന്റെ വയറ്റിലും കയ്യിലും കുത്തേറ്റു. കോടന്നൂരിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇരുവരും എത്തിയപ്പോഴായിരുന്നു ആക്രമണം. വൈഷ്‌ണവിയോട് അശ്വിനുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അശ്വിൻ ഒളിവിലാണ്. പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
A young woman, Vaishnavi (23), and her fiancé, Arun (27), were stabbed by Ashwin (25) near a supermarket in Cherpu, Thrissur, last night. Both victims sustained injuries and are hospitalized. Police state personal animosity against Vaishnavi as the motive. Ashwin is currently absconding, and a search operation has been launched by the police.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |