SignIn
Kerala Kaumudi Online
Monday, 10 August 2026 1.55 AM IST

ബൈക്ക് മോഷ്ടിച്ചയാളെ പിടികൂടി

mureshed
അബ്ദുല്‍ മുര്‍ഷിദ്

പുതുക്കാട്: തലോരിൽ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽ വീട്ടിൽ അബ്ദുൽ മുർഷിദ്(28) ആണ് പിടിയിലായത്.

കഴിഞ്ഞ ജൂൺ 26ന് പുലർച്ചെ നാലുമണിക്കും ഉച്ചയ്ക്ക് രണ്ടു മണിക്കും ഇടയിലാണ് സംഭവം. തലോർ റോയൽ ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിൽ (32) എന്നയാളുടെ യമഹ ബൈക്കാണ് മോഷ്ടിച്ചത്.
പ്രതിയെ അന്വേഷണ സംഘം പേരാമംഗലത്തു നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് പ്രതിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ്, ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR, ARREST, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY