
കൊച്ചി: രാജ്യത്തെ ചില്ലറ വ്യാപാര(റീട്ടെയിൽ) വിപണിയിൽ കേരള ബ്രാൻഡുകൾ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ പാനൽ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വസ്ത്ര നിർമ്മാണ മേഖലയെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സജീവമാവുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ഓൺലൈൻ വ്യാപാരത്തിൽ നിന്നും കേരളത്തിലെ ചില്ലറ വ്യാപാര മേഖല കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന് സമ്മതിച്ച കല്യാൺ സിൽക്ക്സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ് പട്ടാഭിരാമൻ ഈ മേഖലയ്ക്ക് അവസരങ്ങളുണ്ടെന്നും പറഞ്ഞു. കേരളത്തിൽ നിന്ന് ലോകോത്തര ബ്രാൻഡുകൾ ഉണ്ടാകണം.
വസ്ത്രനിർമ്മാണ മേഖല കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ സഹായത്തോടെ അവയെ തിരികെ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കേരളം മുൻനിരയിലാണെന്ന്ഷാഡോഫാക്സ് സഹസ്ഥാപകനും സി.ഇ.ഒയുമായ അഭിഷേക് ബൻസൽ പറഞ്ഞു. 8000 കോടി ഡോളർ വിപണി മൂല്യം നിലവിൽ ഫാഷൻ-വസ്ത്രരംഗത്തുണ്ടെന്ന് മിന്ത്ര സീനിയർ വൈസ് പ്രസിഡന്റ് വേണു നായർ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |