SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

ആകാശപ്പൊക്കത്തിൽ ജിയോ പ്ളാറ്റ്‌ഫോംസ്

jio

ആഗോള റെക്കാഡിട്ട് ഓഹരി വിൽപ്പന

കൊച്ചി: നിക്ഷേപകരുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ ജിയോ പ്ലാറ്റ്‌ഫോംസിന്റെ മെഗാ ഐ.പി.ഒയിൽ റെക്കാഡുകളുടെ പെരുമഴ. 1.3 കോടിയിലേറെ അപേക്ഷകൾ ലഭിച്ചതോടെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഐ.പി.ഒയായി. നേരത്തേ ഏകദേശം 97 ലക്ഷം അപേക്ഷകൾ നേടിയ വാരീ എനർജീസിന്റെ റെക്കാഡാണ് മറികടന്നത്. 27 കോടി പുതിയ ഓഹരികൾ പുറത്തിറക്കുന്ന ഐ.പി.ഒയിൽ ഓഹരിക്ക് 1,065 മുതൽ 1,119 രൂപ വരെയാണ് വിലപരിധി. ഐ.പി.ഒയിലൂടെ ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം ഉപകമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടം തിരിച്ചടയ്ക്കാൻ വിനിയോഗിക്കും.

റെക്കാഡുകളുടെ പെരുമഴ

നിരവധി റെക്കാഡുകളാണ് മൂന്ന് ദിവസത്തെ ഓഹരി വിൽപ്പനയിലൂടെ ജിയോ സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിൽപ്പനയിലൂടെ 30,213 കോടി രൂപ സമാഹരിച്ച് ജിയോ ചരിത്രം കുറിച്ചു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,870 കോടി രൂപയുടെ റെക്കാഡാണ് തിരുത്തിയത്. അപേക്ഷകകരുടെ എണ്ണത്തിലെ റെക്കാഡും മറികടന്നു. ആങ്കർ നിക്ഷേപ താത്പര്യം ഉൾപ്പെടെ ഐ.പി.ഒയ്ക്കുള്ള മൊത്തം ആവശ്യകത ഏഴ് ലക്ഷം കോടി രൂപ കവിഞ്ഞു. ആങ്കർ നിക്ഷേപകരെ ഒഴിവാക്കിയാൽ പൊതു വിഭാഗത്തിലെ അപേക്ഷകളുടെ മൂല്യം 4.5 ലക്ഷം കോടി രൂപയിലധികമാണ്. ആദ്യ ദിവസം വിൽപ്പന തുടങ്ങി 100 മിനിട്ടിനുള്ളിൽ പൂർണമായ സബ്സ്‌ക്രിപ്ഷൻ നേടിയതും റെക്കാഡാണ്. മുഴുവൻ ഓഹരികളും പുതുതായി ഇറക്കിയതും പ്രത്യേകതയാണ്. ഉയർന്ന അപേക്ഷാ തിരക്ക് കണക്കിലെടുത്ത് ബോംബെ, ദേശീയ ഓഹരി വിപണികൾ ലേലസമയം രാത്രി ഏഴുവരെ നീട്ടിയതും അപൂർവ നടപടിയായി.

തിളങ്ങും താരമായി ആകാശ് അംബാനി

റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ പുതിയ താരമായി ഉയർന്ന് ആകാശ് അംബാനി.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ മാനേജിംഗ് ഡയറക്ടറായ ആകാശ് 2022ൽ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി. ഐ.പി.ഒയുമായി ബന്ധപ്പെട്ട നിക്ഷേപക സംഗമത്തിൽ കമ്പനിയുടെ വളർച്ചയും തന്ത്രങ്ങളും അവതരിപ്പിച്ചതും ആകാശായിരുന്നു. മെറ്റ, ഗൂഗിൾ തുടങ്ങിയ ആഗോള നിക്ഷേപകരുമായുള്ള ബന്ധങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിക്കുന്നു.

മൊത്തം അപേക്ഷകരുടെ എണ്ണം

1.2 കോടിയിലധികം

ഉയർന്ന വില ബാൻഡിൽ ജിയോയുടെ മൊത്തം മൂല്യം

10.3 ലക്ഷം കോടി രൂപ

ഓഹരി വിപണിയിലെ ലിസ്‌റ്റിംഗ്

ഒക്ടോബർ 28

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360