SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

സ്വകാര്യ സർവകലാശാലയുമായി ജെയിൻ

jain

ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: കേരളത്തിലെ ആദ്യ സ്വകാര്യ സർവകലാശാല ആരംഭിക്കാൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തിയത്. ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന പേരിൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കുന്ന പദ്ധതിയിൽ ആദ്യഘട്ട നിക്ഷേപം 350 കോടി രൂപയാണ്. തിരുവനന്തപുരം, കോട്ടയം,തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഉപക്യാമ്പസുകളും സ്ഥാപിക്കും

മികച്ച വിദ്യാഭ്യാസം തേടി വിദേശത്തും ഇതര സംസ്ഥാനങ്ങളിലും പോകുന്നവർക്ക് നാട്ടിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360