
സമഗ്ര വളർച്ചയ്ക്ക് അനുകൂല സാഹചര്യമെന്ന് വിദഗ്ദ്ധർ
കൊച്ചി: കേരളത്തിലെ സാമൂഹിക, ഭൂമിശാസ്ത്ര, മാനവശേഷി സാഹചര്യങ്ങൾ വ്യവസായ വളർച്ചയ്ക്ക് വിപുലമായ സാദ്ധ്യതകൾ തുറന്നിടുന്നതാണെന്ന് വിവിധ മേഖലകളിലെ വിദഗ്ദ്ധർ വ്യക്തമാക്കി. കൊച്ചിയിൽ ഇന്നലെ സമാപിച്ച ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന പാനൽ ചർച്ചകളിലാണ് ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, വിദ്യാഭ്യാസം, റിയൽ എസ്‌റ്റേറ്റ്, മാരിടൈം, റീട്ടെയിൽ, എയറോസ്‌പേസ്, പ്രതിരോധം, ഹരിതാേർജം തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപ സാദ്ധ്യതയും വളർച്ചയ്ക്ക് സ്വീകരിക്കേണ്ട മാർഗരേഖയുമാണ് വിവിധ സെഷനുകളിൽ വിദഗ്ദ്ധർ വിലയിരുത്തിയത്.
കേരളം ഒരൊറ്റ നഗരമായി മാറുന്ന സാഹചര്യത്തിൽ വിപുലമായ നിക്ഷേപ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചർച്ചകളിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ദേശീയ, രാജ്യാന്തര തലങ്ങളിൽ വിജയം നേടിയ സംരംഭകർ, അക്കാഡമിക് വിദഗ്ദ്ധർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും കേരളത്തിലെ വ്യവസായ, സംരംഭക സാഹചര്യങ്ങൾ മനസിലാക്കുന്നതിന് ചർച്ചകളിൽ സജീവമായി ഇടപെട്ടു.
അനുകൂല ഘടകങ്ങൾ
മികച്ച മാനവ വിഭവ ശേഷി
ഹരിതാഭമായ ഭൂപ്രകൃതി
ശുദ്ധമായ വായുവും വെള്ളവും
ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന പ്രവാസി സമൂഹം
കാർഷിക, പരമ്പരാഗത മേഖലകളിലെ വൈദഗ്ദ്ധ്യം
ഉയർന്ന വാങ്ങൽശേഷി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |