SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

ഹരിതോർജ ഹബാകാൻ കേരളത്തിന് അവസരം

green

കൊച്ചി: ഹരിതോർജ മേഖലയിൽ ഇന്ത്യയുടെ വ്യവസായ ഹബായി മാറാൻ കേരളത്തിന് സാധിക്കുമെന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലെ പാനൽ ചർച്ചയിൽ വിദഗ്ദ്ധർ വ്യക്തമാക്കി. ഹരിത ഊർജ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് ഉത്പാദനം, പ്രസരണ, വിതരണ ഘട്ടങ്ങളിലെ ചെലവ് കുറയ്ക്കണമെന്ന് സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയ ടാറ്റ പവർ റിന്യൂവബിൾ മൈക്രോഗ്രിഡ് ലിമിറ്റഡ് സി.ഇ.ഒ മനോജ് ഗുപ്ത പറഞ്ഞു. ഹരിത ഊർജ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ ഗ്രാമീണ ജനതയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നതിനാൽ സർക്കാർ നയങ്ങളും സ്വകാര്യ പങ്കാളിത്തവും വികേന്ദ്രീകൃത സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മൊത്തം ഊർജ ഉപഭോഗത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് സൗരോർജത്തിൽ നിന്നുള്ളതെന്ന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പറഞ്ഞു. ലോകമെമ്പാടും ഊർജ ഉപഭോഗം അനിയന്ത്രിതമായി വർദ്ധിച്ചതിനാൽ ഹരിതോർജ ഉത്പാദനത്തിൽ ശ്രദ്ധയൂന്നണമെന്ന് യു.എ.ഇയിലെ ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360