
തിരുവനന്തപുരം:ഏപ്രിൽ ഒന്നുമുതലുള്ള ജി.എസ്.ടി. 7 റിട്ടേണിൽ മാർച്ച് മാസത്തെ സപ്ളൈയർമാരുടേയും കോൺട്രാക്ടർമാരുടേയും ഇൻവോയ്സ് ഉൾപ്പെടുത്തി നൽകണമെന്ന് ജി.എസ്.ടി.കമ്മിഷണർ ഉത്തരവിൽ അറിയിച്ചു.സർക്കാർ വകുപ്പുകളും,സർക്കാർ ഏജൻസികളും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും മാസം തോറും ഫയൽ ചെയ്യേണ്ട നികുതിറിട്ടേണാണ് ജി.എസ്.ടി.ആർ 7. സപ്ലൈയർ കോമ്പോസിഷൻ സ്‌കീമിലാണുള്ളതെങ്കിൽ ഇൻവോയ്സിന് പകരം സപ്ലൈബില്ലും സപ്ളൈയർ അഡ്വാൻസ് തുകയുടെ സ്കീമിലാണെങ്കിൽ റസീപ്റ്റ് വൗച്ചറുമാണ് ഇൻവോയ്സിന് പകരം ഉൾപ്പെടുത്തേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |