
കൊച്ചി: മികച്ച ആവാസ വ്യവസ്ഥയുള്ള കേരളത്തിന് വ്യോമയാന, പ്രതിരോധ മേഖലകളിൽ നിക്ഷേപ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് ചർച്ചയിൽ വിദദ്ധർ അഭിപ്രായപ്പെട്ടു. രാജ്യരക്ഷയ്ക്ക് ആവശ്യമായ ഈ സുപ്രധാന മേഖലകളിൽ തദ്ദേശീയ വികസന പദ്ധതികൾക്ക് കരുത്ത് പകരാൻ പൊതുമേഖല,സ്വകാര്യ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും പാനലിസ്റ്റുകൾ ആവശ്യപ്പെട്ടു. വരും വർഷങ്ങളിൽ രാജ്യത്തിന്റെ ബഹിരാകാശ സമ്പദ് വ്യവസ്ഥ വൻതോതിൽ വളരുമെന്ന് മോഡറേറ്ററായിരുന്ന കെ-സ്പേസ് സി.ഇ.ഒ ജി. ലെവിൻ പറഞ്ഞു. ഐ.എസ്.ആർ.ഒ, ഐ.ഐ.എസ്.ടി, ബ്രഹ്മോസ് എയറോസ്പേസ് എന്നിവയുള്ളതിനാൽ തിരുവനന്തപുരത്തിന് വലിയ നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശീയ ഉത്പന്നങ്ങൾ ഉപയോഗിച്ച് രാജ്യത്ത് ബൃഹത്തായ കപ്പൽ നിർമ്മാണ പദ്ധതികൾ നടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |