
കൊച്ചി: ചരക്ക് സേവന നികുതി(ജി.എസ്.ടി) നിരക്കുകൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിലുള്ള ജി.എസ്.ടി നിരക്കുകൾ പരിശോധിച്ച് അധിക നികുതി ഈടാക്കുന്ന മേഖലകളിൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നിരക്കുകളിൽ മാറ്റം വരുത്തുന്നതിനായി വിപുലമായ നിർദേശങ്ങളാണ് ജി.എസ്.ടി കൗൺസിൽ ധനമന്ത്രിക്ക് സമർപ്പിച്ചിട്ടുള്ളത്. ചില മേഖലകളിൽ നികുതി കുറയ്ക്കാനും മറ്റിടങ്ങളിൽ നിരക്ക് ഏകീകരിക്കാനും അടക്കമുള്ള നിർദേശങ്ങൾ പരിശോധിച്ച് അടുത്ത ജി.എസ്.ടി കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |