SignIn
Kerala Kaumudi Online
Sunday, 25 October 2026 4.42 AM IST

ഇന്ത്യയക്ക് രണ്ടാം ജയം

d

ക്രൈസ്റ്ര് ചർച്ച്: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 180 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 1 പന്ത് ശേഷിക്കെ 6 വിക്കറ്രുക​ൾ​ ​നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (181/6), ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. തിലക് വർമ്മ (26പന്തിൽ 51), നമൻ ധിർ (17 പന്തിൽ 31), നിതീഷ് കുമാർ (പുറത്താകാതെ 17 പന്തിൽ 26),അഭിഷേക് ശർമ്മ (27) എന്നിവർ തിളങ്ങി. ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്പ്സ് (70), ജേക്കബ്സ് (58) എന്നിവർ അർദ്ധ സെഞ്ച്വറി നേടി.

കാലിക്കറ്റിന്റെ കോട്ടയിൽ കൊച്ചിയുടെ കൊടി

കോഴിക്കോട്:
പരാജയമറിയാതെ കുതിക്കുകയായിരുന്ന കാലിക്കറ്റ് എഫ്‌സിയെ അവരുടെ തട്ടകത്തിൽ മൂന്ന് ഗോളിന് കീഴടക്കിയ ഫോഴ്‌സ കൊച്ചി എഫ്‌സി വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. വിജയികൾക്കായി രാഹുൽ രാജു രണ്ടും അലൻ സജി ഒരു ഗോളും നേടി. കാലിക്കറ്റ്‌ ഗോൾകീപ്പർ മിർഷാദ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചുവപ്പ് കാർഡ് കണ്ടു.

ഏഷ്യൻ പാരാ ഗെയിംസ്:

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

നഗോയ: ഏഷ്യൻ പാരാഗെയിംസിന് ജപ്പാനിലെ അയ്ചി നഗോയയിൽ കൊടിയിറങ്ങി. 30 സ്വർണവും 35 വെള്ളിയും 49 വെങ്കലവുമുൾപ്പെടെ ആകെ 114 മെഡൽ എന്ന ചരിത്ര നേട്ടമാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. ഏഷ്യൻ പാരാ ഗെയിംസിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡൽ നേട്ടമാണിത്. അയ്ചി നഗോയ വേദിയായ ഏഷ്യൻ ഗെയിംസിലെ പോലെ നാലാം സ്ഥാനത്താണ് ഏഷ്യൻ പാരാഗെയിംസിലും ഇന്ത്യ ഫിനിഷ് ചെയ്തത്. 207 സ്വർണമു​ൾപ്പെടെ ആകെ 435 മെഡലുക​ൾ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ജപ്പാൻ റണ്ണറപ്പായി (186 മെഡലുക​ൾ)​. ഉസ്ബെക്കി സ്ഥാനാണ് മൂന്നാമത് (145 മെഡലുക​ൾ)​.

എൽ ക്ലാസിക്കോ പൂരം

കാമ്പ് നൂ: ചിരവൈരികളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും മുഖാമുഖം വരുന്ന ഈ ലാലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം ഇന്ന് രാത്രി നടക്കും. ബാഴ്‌സലോണയുടെ തട്ടകമായ കാമ്പ് നൂവിൽ ഇന്ത്യൻ തിങ്കളാഴ്ച പുലർച്ചെ 1.30 മുതലാണ് മത്സരം. നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സ ഒന്നാമതും റയൽ മൂന്നാമതുമായി പോയിന്റ് ടേബിളിൽ.

ലൈവ്

ഫാൻ കോഡ് ആപ്പിൽ

ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച

ലിങ്കൺ: ഇന്ത്യ, ന്യൂസിലാൻഡ് എ ടീമുകൾ​ തമ്മിലുള്ള ഒന്നാം അൺഒഫീഷ്യൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 113 റൺസിന് ഓൾ​ഔട്ടായി. ന്യൂസിലാൻഡ് ആദ്യദിനത്തെ കളി നിറുത്തുമ്പോൾ​ ഒന്നാം ഇന്നിംഗ്സിൽ 133/3 എന്ന നിലയിലാണ്. അവർക്ക് 22 റൺസിന്റെ ലീഡുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360