
ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം അമേരിക്കയിൽ മാന്ദ്യം ശക്തമാക്കുമെന്ന ആശങ്കയിൽ ഓഹരി വിപണി ഇന്നലെയും തകർന്നടിഞ്ഞു. ഇന്നലെ നാസ്ദാക്ക് കൊമ്പോസിറ്റ്, എസ്. ആൻഡ് പി സൂചികകൾ ഇന്നലെ ഒരു ശതമാനത്തിലധികം നഷ്‌ടം നേരിട്ടു. യൂറോപ്പിൽ നിന്നുള്ള വൈനുകൾക്ക് 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് ലോകമെമ്പാടുമുള്ള ഓഹരി വിപണികൾക്ക് കനത്ത വെല്ലുവിളി സൃഷ്‌ടിച്ചത്. അമേരിക്കയുടെ വിസ്‌കിക്ക് യൂറോപ്പ് കഴിഞ്ഞ ദിവസം 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. വ്യാപാര യുദ്ധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |