SignIn
Kerala Kaumudi Online
Thursday, 22 October 2026 2.06 AM IST

ഗോകുലം ലൗ ടീ വിപണിയിൽ

tea

കൊച്ചി: ഗോകുലം ഗ്രൂപ്പ് ഗോകുലം ലൗ ടീ എന്ന പേരിൽ തേയില വിപണിയിലിറക്കി. അസാമിലെ തോട്ടത്തിൽ നിന്നുള്ള തേയില ഗുണമേന്മ, കടുപ്പം, രുചി എന്നിവയിൽ മറ്റ് ഉത്പന്നങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നതാണെന്ന് കമ്പനി പറഞ്ഞു. മദ്രാസിലെ ഫാക്ടറിയിൽ ബ്ലെൻഡ് ചെയ്ത ചായപ്പൊടി ഗോകുലത്തിന്റെ വിവിധ ബ്രാഞ്ചുകൾ മുഖേനയും ഇതര സ്ഥാപനങ്ങൾ വഴിയും സൗത്ത് ഇന്ത്യ മുഴുവൻ ലഭ്യമാണ്. ബ്ലാക്ക് ടീ കുടിക്കുന്നവർക്കായി പ്രത്യേക ടീ, ഗ്രീൻ ടീ, സുലൈമാനി ടീ, പ്രീമിയം ടീ എന്നിങ്ങനെ വ്യത്യസ്ത ബ്ലെൻഡുകൾ ഗോകുലം ടീയുടെ പ്രത്യേകതയാണ്. ഗുണമേന്മയേറിയതും മായം കലരാത്തതുമായ ചായപ്പൊടി ജനങ്ങളിൽ എത്തിക്കണമെന്നുള്ള ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ താത്പര്യപ്രകാരമാണ് പുതിൽ ഉത്പന്നം വിപണിയിൽ ഇറക്കിയിരിക്കുന്നതെന്ന് ഡയറക്ടർമാരായ ദിവ്യ ബൈജു, കെ.കെ. പുഷ്പാംഗദൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOVE TEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360