SignIn
Kerala Kaumudi Online
Friday, 23 October 2026 2.04 AM IST

മുത്തൂറ്റ് ബിസിനസ് സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

logo

പരീക്ഷ നവംബർ 13ന്

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ മുത്തൂറ്റ് ബിസിനസ് സ്കൂൾ (എം.ബി.എസ്) 2027ലെ പി.ജി.ഡി.എം ഗ്ലോബൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ.സി.ടി.ഇ അംഗീകാരമുള്ള പ്രോഗ്രാമിൽ ക്ലാസ് മുറിയിലെ പഠനത്തോടൊപ്പം ലൈവ് ബിസിനസ് പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, വ്യവസായമേഖലയിലെ നേരിട്ടുള്ള പരിചയം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനലിറ്റിക്സ്, സംരംഭകത്വം, ഗവേഷണം തുടങ്ങിയ മേഖലകളിലെ പരിശീലനവും പഠനത്തിന്റെ ഭാഗമാണ്.

മുത്തൂറ്റ് സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എം.എസ്.എ.ടി) എന്ന ദേശീയതല ഓൺലൈൻ പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അടുത്ത പരീക്ഷ നവംബർ 13ന് നടക്കും. യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖത്തിനും പരിഗണിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരമാവധി 60 വിദ്യാർഥികൾക്കാണ് പ്രവേശനം. നിലവിലെ വിദ്യാർഥികളിൽ 14 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു.

പ്രോഗ്രാമിന്റെ ഭാഗമായി 15 മാസം വരെ വ്യവസായമേഖലയിൽ നേരിട്ടുള്ള പരിചയം നേടാനുള്ള അവസരമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു. 2027 ജൂൺ മുതൽ ഓഗസ്റ്റ് വരെ പ്രതിമാസം 25,000 രൂപ വരെ സ്റ്റൈപ്പൻഡിനും പ്രതിവർഷം ഏഴ് ലക്ഷം രൂപ മുതൽ ശമ്പളമുള്ള തൊഴിൽ അവസരങ്ങൾക്കും സാധ്യതയുണ്ട് . ഇവ നിബന്ധനകൾക്ക് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് www.mbsglobal.ac.in സന്ദർശിക്കാം. ഫോൺ: 80737 39511.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHOOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360