
കൊച്ചി: ഇന്ത്യൻ നിക്ഷേപ മാനേജ്മെന്റ് വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ബന്ധൻ എ.എം.സി പുതിയ ബദൽ നിക്ഷേപ പ്ലാറ്റ്ഫോമായ വേദാർത്ഥ അവതരിപ്പിച്ചു. ബന്ധൻ എ.എം.സിയുടെ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (എ.ഐ.എഫ്), പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസസ് (പി.എം.എസ്) എന്നിവയ്ക്ക് കീഴിലുള്ള ലിസ്റ്റഡ് ഇക്വിറ്റികളും സ്ഥിര വരുമാന പരിഹാരങ്ങളും ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ അവതരിപ്പിക്കാനാണ് പുതിയ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. വേദാർത്ഥയ്ക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന ലിസ്റ്റഡ് ഇക്വിറ്റികൾ മേധാവി മൃണാൾ സിംഗ് നയിക്കുന്ന ടീമും സ്ഥിര വരുമാന ഉത്പന്നങ്ങൾ പി.എം.എസ് ആൻഡ് ആൾട്ടർനേറ്റീവ് - ഫിക്സഡ് ഇൻകം മേധാവി ഭൂപേന്ദ്ര മീൽ നയിക്കുന്ന ടീമും കൈകാര്യം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |