SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 PM IST

ആഗോള വ്യോമയാന ഹബാകാൻ കേരളം

anilkumar-

കേരള ഏവിയേഷൻ സമ്മിറ്റിന് സമാപനം

നെടുമ്പാശേരി: ടൂറിസം, വ്യോമയാന മേഖലകൾ സമന്വയിപ്പിച്ച് ആഗോള വ്യോമയാന ഹബായി മാറാൻ കേരളത്തിന് വിപുലമായ അവസരമാണുള്ളതെന്ന് കൊച്ചിയിൽ നടന്ന കേരള ഏവിയേഷൻ ഉച്ചകോടി വിലയിരുത്തി.

ഇന്നലെ സമാപിച്ച ഉച്ചകോടിയിൽ നയരൂപീകരണ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്തു. വ്യോമയാനവും ടൂറിസവും ലോജിസ്റ്റിക്‌സും സംയോജിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാനും സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും കൂടുതൽ രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. നൂതനാശയങ്ങൾ പരസ്പര സഹകരണത്തോടെ നടപ്പാക്കണമെന്നും നിർദേശമുയർന്നു.

വ്യോമയാന വിദഗ്ദ്ധരും വിമാനക്കമ്പനി പ്രതിനിധികളും വിപണിയിലെ ട്രെൻഡുകളും പ്രധാന ആഗോള കേന്ദ്രങ്ങളിലേക്കുള്ള പുതിയ വിമാന സർവീസുകളുടെ സാദ്ധ്യതകളും അവതരിപ്പിച്ചു. കേരളത്തിന് പുതിയ വ്യവസായ മേഖലകളിൽ വികസന സാദ്ധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് വ്യോമയാന ഉച്ചകോടിയുടെ പ്രധാന നേട്ടമെന്ന് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് സമാപന സമ്മേളനത്തിൽ പറഞ്ഞു. കൊച്ചി മേയർ എം. അനിൽകുമാർ, കെ. പി. എം. ജി മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് ഡയറക്ടർ ധാവൽ റൗട്ട്, ഫിക്കി കേരള മേധാവി സാവിയോ മാത്യു, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ പങ്കെടുത്തു.

പ്രധാന നിർദേശങ്ങൾ

1.വിമാനത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം

2. അന്താരാഷ്ട്ര വിമാന സർവീസുകൾ ഗണ്യമായി വർദ്ധിപ്പിക്കണം

3. പ്രാദേശിക ഗതാഗത മേഖലയിൽ എയർ ടാക്സിയടക്കം പ്രയോജനപ്പെടുത്തണം

4. സുസ്ഥിര വികസനം ഉറപ്പാക്കി അധിക നിക്ഷേപം ആകർഷിക്കണം

സി​യാ​ലി​നെ​ ​ട്രാ​ൻ​സി​റ്റ് ​ ഹ​ബ്ബാ​ക്കാം

നെ​ടു​മ്പാ​ശേ​രി​:​ ​ആ​ഭ്യ​ന്ത​ര​ ​ടൂ​റി​സം​ ​വി​പ​ണി​യും​ ​ലോ​ജി​സ്റ്റി​ക്സ് ​മേ​ഖ​ല​യും​ ​അ​തി​വേ​ഗം​ ​വ​ള​രു​ന്ന​തി​നാ​ൽ​ ​സി​യാ​ലി​നെ​ ​ട്രാ​ൻ​സി​റ്റ് ​ഹ​ബ്ബാ​ക്കി​ ​മാ​റ്റ​ണ​മെ​ന്ന് ​വ്യോ​മ​യാ​ന​ ​ഉ​ച്ച​കോ​ടി​ ​നി​ർ​ദേ​ശി​ച്ചു.​ ​ടൂ​റി​സ​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​വ്യോ​മ​യാ​ന​ ​മേ​ഖ​ല​യ്‌​ക്ക് ​നി​ർ​ണാ​യ​ക​ ​സ്വാ​ധീ​ന​മു​ണ്ടെ​ന്ന് ​ടൂ​റി​സം​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ബി​ജു​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ട്വ​ന്റി​ 14​ ​ഹോ​ൾ​ഡിം​ഗ്‌​സ് ​ആ​ൻ​ഡ് ​ലു​ലു​ ​ഫി​നാ​ൻ​സ് ​ഹോ​ൾ​ഡിം​ഗ്‌​സ് ​സ്‌​ഥാ​പ​ക​നും​ ​എം.​ഡി​യു​മാ​യ​ ​അ​ദീ​പ് ​അ​ഹ​മ്മ​ദ്,​ ​എ​റ​ണാ​കു​ളം​ ​ക​ള​ക്‌​ട​ർ​ ​ജി.​ ​പ്രി​യ​ങ്ക,​ ​പ്ര​മു​ഖ​ ​റോ​ബോ​ട്ടി​ക് ​സ​ർ​ജ​ൻ​ ​ഡോ.​ ​ദീ​പ​ക് ​കൃ​ഷ്ണ​പ്പ,​ ​എ​യ​ർ​ ​ഏ​ഷ്യ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സു​രേ​ഷ് ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CIAL, A K BALAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360