SignIn
Kerala Kaumudi Online
Monday, 08 June 2026 2.07 AM IST

ശ്യാം ശ്രീനിവാസൻ രചിച്ച 'ബെറ്റർ നെവർ സ്റ്റോപ്സ്' പ്രകാശനം 

book

കൊച്ചി: ബാങ്കിംഗ് രംഗത്തെ അതികായനും ഫെഡറൽ ബാങ്ക് മുൻ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ(സി.ഇ.ഒ) ശ്യാം ശ്രീനിവാസൻ രചിച്ച ഓർമ്മക്കുറിപ്പുകളുടെ സമാഹാരം 'ബെറ്റർ നെവർ സ്റ്റോപ്സ്' പ്രകാശനം ചെയ്തു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ സ്റ്റാൻഡേർഡ് ചാർട്ടേർഡ്, സിറ്റി ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ തലപ്പത്ത് പ്രവർത്തിച്ച ശ്യാം ശ്രീനിവാസന്റെ മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവ സമ്പത്തിന്റെയും നേതൃ പദവിലെത്തിയ അർപ്പണബോധത്തിന്റെയും നേർസാക്ഷ്യമാണ് പുസ്തകം. ഏലിയാസ് ജോർജ്, സി. ബാലഗോപാൽ, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, കെ. എൻ. രാഘവൻ എന്നിവർ പുസ്തക ചർച്ച നടത്തി. രാജ്യത്തെ പ്രമുഖ ബുക്‌സ്റ്റാളുകളിലും ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റുഫോമുകളിലും പുസ്തകം ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360