
കൊച്ചി: ഓക്സ്ഫോർഡിലെ മിനി കൂപ്പർ പ്ളാന്റിന്റെ 25ാം വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ ലിമിറ്റഡ് ഓക്സ്ഫോർഡ് പതിപ്പ് ഇന്ത്യൻ വിപണിയിലുമെത്തി. ഉത്തർപ്രദേശിലെ ലഖ്നോവിലാണ് ആദ്യ കാർ അവതരിപ്പിച്ചത്. ബുക്കിംഗ് ആരംഭിച്ച ഓക്സ്ഫോർഡ് പതിപ്പ് വൈകാതെ വിതരണം ആരംഭിക്കുമെന്ന് മിനി കൂപ്പർ അധികൃതർ അറിയിച്ചു. 1959ലാണ് ആദ്യത്തെ മിനി കൂപ്പറിന്റെ നിർമ്മാണം ഓക്സ്ഫോർഡ് യൂണിറ്റിൽ ആരംഭിച്ചത്. 2001 മുതൽ നിർമ്മാണം തുടരുകയാണ്. ദേശീയ പതാകയെ ഡിസൈനിൽ സ്വീകരിച്ച് കൂപ്പറിന്റെ ബ്രിട്ടീഷ് പാരമ്പര്യം ആഘോഷിക്കാനാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. മിനി കൂപ്പർ 3 ഡോർ പതിപ്പിലാണ് ബ്രിട്ടീഷ് പതാക പതിപ്പിച്ച് പുറത്തിറക്കുന്നത്.
മിനി കൂപ്പറിന്റെ ജൈത്രയാത്ര ആരംഭിച്ച ഓക്സ്ഫോർഡിനോടുള്ള പ്രിയവും പൈതൃകവും അനുസ്മരിച്ചാണ് ഇന്ത്യയിലും പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നത്.
ഹർദീപ് സിംഗ് ബ്രാർ
പ്രസിഡന്റ് ആൻഡ് സി.ഇ.ഒ
ബി.എം.ഡബ്ള്യു ഗ്രൂപ്പ്
വില
55.50 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |