
കൊച്ചി: രാജ്യത്തെ പ്രമുഖ നോൺ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഇൻഡെൽ മണിയുടെ വിദേശ നാണ്യ വിനിമയ വിഭാഗമായ ഇൻഡെൽ റെമിറ്റിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകുന്നതിനുള്ള അനുമതി ലഭിച്ചു. കമ്പനിയുടെ വിദേശനാണ്യ വിനിമയ വിപണിയിലെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ മേഖലയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും സഹായിക്കുന്ന സ്ഥിര ലൈസൻസാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡെൽ റെമിറ്റിന് നിലവിൽ ആർ.ബി.ഐയുടെ ഓതറൈസ്ഡ് ഡീലർ കാറ്റഗറി2 ലൈസൻസുണ്ട്. പുതിയ അനുമതി കൂടി ലഭിച്ചതോടെ ഗിഫ്റ്റ്, ഡൊണേഷൻ എന്നിവയൊഴികെയുള്ള ഏത് നോൺട്രേഡ് കറന്റ് അക്കൗണ്ട് ഇടപാടുകളും, ഒരു ഇടപാടിൽ 25 ലക്ഷം രൂപ വരെയുള്ള വിദേശ വ്യാപാര ഇടപാടുകളും നടത്താനാകും. വ്യാപാരികൾക്ക് ഇൻഡെൽ റെമിറ്റ് വഴി 25 ലക്ഷം രൂപ വരെയുള്ള അന്താരാഷ്ട്ര പണമിടപാടുകൾ വേഗത്തിലും സുരക്ഷിതമായും കൂടുതൽ വിശ്വസനീയമായും നടത്താനാകുമെന്ന് ഇൻഡെൽ മണി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു. ഒരു സമ്പൂർണ വിദേശനാണ്യ വിനിമയ പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുന്നതിനുള്ള ഇൻഡെൽ മണിയുടെ യാത്രയിലെ നിർണായക നാഴികക്കല്ലാണിതെന്നും പൂർണമായും നിയന്ത്രണങ്ങൾ പാലിച്ചും മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കിയും അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |