SignIn
Kerala Kaumudi Online
Monday, 21 September 2026 1.30 AM IST

സി 12 മാക്‌സാർ പുറത്തിറക്കി ബിഗൗസ്

maxar

കൊച്ചി: ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ബിഗൗസ് പുതുതലമുറ ഇലക്ട്രിക് സ്‌കൂട്ടറായ സി12 മാക്‌സാർ പുറത്തിറക്കി. കാര്യക്ഷമത, ആയുസ്, റേഞ്ച്, എഐ, രൂപകൽപ്പന തുടങ്ങിയവയിൽ മികച്ചു നിൽക്കുന്നതാണ് സി12 മാക്‌സാർ.

ഒന്നിലധികം മോട്ടോർ, ബാറ്ററി, വീൽ എന്നിവയെ പിന്തുണയ്ക്കുന്ന ബിഗൗസിന്റെ ഡബ്ല്യൂ.എസ്.എ പ്ലാറ്റ്‌ഫോമാണ് സി12 മാക്‌സാറിന്റെ ഹൃദയം. ഹൈ-ടെൻസൈൽ മൈക്രോ-അലോയ് സ്റ്റീൽ ഉപയോഗിച്ച് റോബോട്ടിക് പ്രോസസുകളിലൂടെ നിർമ്മിമിച്ച പ്ലാറ്റ്ഫോം 1,50,000 കിലോമീറ്റർ വരെ ആയുസിനായി രൂപപ്പെടുത്തിയതാണ്.

കരുത്തും വിശ്വാസ്യതയും ഉറപ്പാക്കും

പെർഫോമൻസ്, ഡ്യൂറബിലിറ്റി, ദീർഘകാല വിശ്വാസ്യത എന്നിവയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത സ്‌കൂട്ടറുകളാണ്.

3.8 കെ.ഡബ്ല്യൂ.എച്ച് ഐ.പി67 എൽ.എഫ്.പി ബാറ്ററിയാണ് സി 12 മാക്‌സാറിന്റെ കരുത്ത്. ചൂട് നിയന്ത്രണത്തിനായി അലൂമിനിയം ചട്ടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററിയെ സുരക്ഷിതമാക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. 178 കി.മീ ഐഡിസി സർട്ടിഫൈഡ് റേഞ്ചാണ് സ്‌കൂട്ടറിനുള്ളത്. ഓരോ ചാർജിലും കൂടുതൽ ദൂരം സഞ്ചരിക്കാൻ ഇത് സഞ്ചാരികൾക്ക് ആത്മവിശ്വാസം നൽകും.

75 കിലോമീറ്റർ വേഗത

ഹൈപ്പർസെൻ ഇൻ-വീൽ ഹൈപ്പർഡ്രൈവ് പ്ലാറ്റ്‌ഫോമാണ് സ്‌കൂട്ടറിന്റെ ശക്തി. 4.2 കെ.ഡബ്ല്യൂ പീക് പവറും 75 പ്ളസ് ടോപ് സ്പീഡും നൽകുന്നു. മോട്ടോർ, ഗിയർ, ബ്രേക്കിംഗ് എന്നിവ സ്‌കൂട്ടറിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് എം.സി.യു വഴി വയറിംഗിന്റെയും പാക്കിംഗിന്റെയും സങ്കീർണതകൾ കുറയുന്നു. ഇക്കോ, റൈഡ്, സ്‌പോർട്ട് എന്നിവയ്ക്കു പുറമെ റിവേഴ്‌സ് മോഡ് കൂടിയുള്ളതാണ് സി12 മാക്‌സാർ സ്‌കൂട്ടറുകൾ. ക്രൂയിസ് കൺട്രോൾ, റീജനറേറ്റിവ് ബ്രേക്കിംഗ് എന്നിവയും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MACSER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360